Connect with us

Health

നിങ്ങള്‍ക്ക് പെട്ടെന്ന് തടി കൂടിയോ?; അറിയാം കാരണങ്ങള്‍

Published

|

Last Updated

സാധാരണ നിലക്ക് 500 ഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെ മുതിര്‍ന്നവര്‍ക്ക് ഭാരം കൂടാറുണ്ട്. ഭക്ഷണത്തിലെ സോഡിയം, ഡിഹൈഡ്രേഷന്‍, ക്രമമില്ലാത്ത ഉറക്കം തുടങ്ങിയവയാണ് ഇതിന് കാരണം. എന്നാല്‍, ചുരുങ്ങിയ സമയം കൊണ്ട്, ഉദാഹരണത്തിന് ഒരാഴ്ച കൊണ്ട്, ശരീരഭാരം കൂടുന്നത് വിട്ടുമാറാത്ത നിരവധി രോഗങ്ങള്‍ക്ക് കാരണമായേക്കാം. രക്താതിസമ്മര്‍ദം, ടൈപ് 2 പ്രമേഹം, ശ്വസന പ്രശ്‌നം, ചില അര്‍ബുദങ്ങള്‍, കരള്‍സഞ്ചിയിലെ കല്ല് തുടങ്ങിയ രോഗങ്ങളുടെ ലക്ഷണമാകാം ഇത്.

ചില മരുന്നുകള്‍ നിത്യേന കഴിച്ചാലും തടികൂടാം. ഡിപ്രഷന്‍, ഹൃദ്രോഗം, മൈഗ്രേന്‍, രക്താതിസമ്മര്‍ദം, പ്രമേഹം തുടങ്ങിയവക്കുള്ള മരുന്നുകള്‍ കഴിക്കുമ്പോള്‍ ഇങ്ങനെ തടികൂടും. ചില രോഗാവസ്ഥകള്‍ കാരണമായുണ്ടാകുന്ന ഹോര്‍മോണ്‍ സന്തുലിതാവസ്ഥയിലെ മാറ്റവും ഭാരം കൂടുന്നതിന് കാരണമാകും. ഇത്തരം രോഗാവസ്ഥകളുണ്ടാകുമ്പോള്‍ കൂടെ ആര്‍ത്തവ മാറ്റം, മുഖത്ത് രോമവളര്‍ച്ച തുടങ്ങിയവയുമുണ്ടാകും.

മദ്യപാനം, തൈറോയ്ഡ് സംബന്ധിയായ പ്രശ്‌നങ്ങള്‍, മാനസിക സംഘര്‍ഷവും അതിനെ തുടര്‍ന്നുള്ള ഉറക്കക്കുറവും തുടങ്ങിയ കാരണങ്ങളാലും ശരീരഭാരം കൂടാം.

---- facebook comment plugin here -----

Latest