Kerala
മത്തായിയുടെ മരണം; കേസ് അന്വേഷണം സി ബി ഐക്ക്

പത്തനംതിട്ട | ചിറ്റാറിലെ ഫാം ഉടമ പി പി മത്തായി വനംവകുപ്പ് കസ്റ്റഡിയില്‍ മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം സി ബി ഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. സി ബി ഐ അന്വേഷണത്തിനായി മത്തായിയുടെ ഭാര്യ നല്‍കി ഹരജി ഇന്ന് സി ബി ഐ
പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയരാനുളള സാഹചര്യം മുന്നില്‍ക്കണ്ടുകൊണ്ടാണ് സര്‍ക്കാറിന്റെ നീക്കമെന്നാണ് സൂചന.
കേസില്‍ ഇതുവരെ ആരെയെങ്കിലും പ്രതിചേര്‍ക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല. ആഗസ്റ്റ് പതിമൂന്നിന് ഷീബയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം പോലീസ് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
---- facebook comment plugin here -----