Connect with us

Kerala

സൗജന്യമായി വിതരണം ചെയ്യാന്‍ ഒരുക്കിയ ഓണക്കിറ്റുകളില്‍ ക്രമക്കേട്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഓണത്തിന് സൗജന്യമായി വിതരണം ചെയ്യാന്‍ തയാറാക്കിയ ക്കിറ്റുകളില്‍ പലയിടത്തും ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. ഓപ്പറേഷന്‍ കിറ്റ് ക്ലീന്‍ എന്ന പേല്‍ വിജിലന്‍സ് നടത്തിയ റെയ്ഡിലാണ് അളിവിലും തൂക്കത്തിലും കുറവ് കണ്ടെത്തിയത്. റേഷന്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്ന ഓണകിറ്റില്‍ ക്രമക്കേടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് റേഷന്‍ കടകളിലും മാവേലി സ്റ്റോറുകളിലും പായ്ക്കിംഗ് കേന്ദ്രങ്ങളിലും വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.

വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്തിന്റെ നിര്‍ദേശപ്രകാമായിരുന്നു പരിശധന.
അളവിലേയും തൂക്കത്തിലേയും കുറവിന് പുറമെ ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ പായ്ക്ക് ചെയ്യുന്നതായും കണ്ടെത്തി. 500 രൂപ വില വരുന്ന ഭക്ഷ്യവസ്തുക്കളും ധാന്യങ്ങളും അടങ്ങിയ കിറ്റാണ് വിതരണം ചെയ്യേണ്ടത്. എന്നാല്‍ ചിലയിടങ്ങളില്‍ 300 രൂപയുടെ സാധനങ്ങള്‍ മാത്രമേ പായ്ക്ക് ചെയ്യുന്നുള്ളൂവെന്നാണ് കണ്ടെത്തല്‍.

 

 

---- facebook comment plugin here -----

Latest