Connect with us

Kerala

തിരുവനന്തപുരം വിമാനത്താവള കൈമാറ്റം: കേന്ദ്ര തീരുമാനത്തിനെതിരെ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു

Published

|

Last Updated

തിരുവനന്തപുരം |തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. വ്യാഴാഴ്ച വൈകിട്ട് നാലു മണിക്കാണ് യോഗം ചേരുക.കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് യോഗം ചേരുക. കേന്ദ്ര തീരുമാനത്തെ രാഷ്ട്രീയമായി നേരിടുന്നത് സംബന്ധിച്ച കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയാകുക. അതേ സമയം ബി ജെ പി യോഗത്തില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരായ നിലപാടാണ് ബി ജെ പി തിരുവനന്തപുരം ഘടകം നേരത്തെ സ്വീകരിച്ചിരുന്നതെങ്കിലും കേന്ദ്ര തീരുമാനം വന്ന സാഹചര്യത്തില്‍ നിലപാട് മാറ്റുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്.

അതേ സമയം യുഡിഎഫിലും ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരം എം പി ശശി തരൂര്‍ അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറുന്നതിനെ അനുകൂലിക്കുന്ന ആളാണ്. അതേസമയം മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്താവള കൈമാറ്റത്തിനെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്തു

വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിഗ്രൂപ്പിന് കൈമാറാന്‍ ബുധനാഴ്ചയാണ് കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചത്.

Latest