Connect with us

Gulf

ഇന്ത്യന്‍ ഏലക്കയ്ക്ക് സഊദിയില്‍ വിലക്ക്

Published

|

Last Updated

ജിദ്ദ | അളവില്‍ കൂടുതല്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ഏലയ്ക്ക ഇറക്കുമതിക്ക് സഊദി അറേബ്യ താത്ക്കാലിക വിലക്കേര്‍പ്പെടുത്തി. സഊദി ആരോഗ്യ മന്ത്രാലയവും സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയും പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഏലയ്ക്കയുടെ 85 ശതമാനം സഊദി അറേബ്യയിലേക്കായിരുന്നു കയറ്റുമതി ചെയ്തിരുന്നത്.
അനിയന്ത്രിതമായ രീതിയിലുള്ള രാസമാലിന്യ ഉപയോഗമാണ് നിരോധനത്തിന് കാരണം.

വിലക്ക് ആഭ്യന്തര വിപണിയില്‍ കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന് ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നിയന്ത്രണങ്ങള്‍ നീക്കിക്കിട്ടുന്നതിനായി
ഇന്ത്യയില്‍ നിന്നുള്ള ഉന്നത തല ഉദ്യോഗസ്ഥര്‍ സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അധികൃതരുമായി അടുത്ത മാസം പ്രത്യേക കൂടിക്കാഴ്ച നടത്തും.