Covid19
ബിഹാറിൽ ലോക്ക്ഡൗൺ സെപ്തംബർ ആറ് വരെ നീട്ടി

പാറ്റ്‌ന| സംസ്ഥാനത്ത് കൊറോണവൈറസ് സെപ്തംബർ ആറ് വരെ നീട്ടാൻ തീരുമാനിച്ച് സർക്കാർ. നിലവിലുള്ള നിയന്ത്രണങ്ങൾ സെപ്തംബർ ആറ് വരെ തുടരുമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചു. വാണിജ്യ സ്വകാര്യ സ്ഥാപനങ്ങൾ തുറക്കാൻ അനുമതിയുണ്ടെങ്കിലും പാർക്കുകൾ ജിമ്മുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ അടഞ്ഞുകിടക്കും.
ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനപ്രകാരം ബഫർ കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നടപടികൾ സ്വീകരിക്കും. ഒന്നരമാസത്തിനിടെ പത്തിരട്ടി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യത്തെ എട്ടാമത്തെ സംസ്ഥാനമായി ബിഹാർ മാറി.
---- facebook comment plugin here -----