Covid19
രാജ്യത്തിന്റെ കൊവിഡ് വാക്‌സിന്‍ ഉടനെന്ന് പ്രധാനമന്ത്രി
 
             ന്യൂഡല്‍ഹി | രാജ്യത്തിന്റെ കൊവിഡ് വാക്‌സിന്‍ ഉടന്‍ തയ്യാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടക്കുന്നുണ്ട്. എല്ലാവര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കുമെന്നും പ്രധാനമന്തി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തോട് അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ആരോഗ്യ പരിചരണം ഡിജിറ്റലാക്കും. നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ നടപ്പാക്കും. എല്ലാവര്‍ക്കും ആരോഗ്യ കാര്‍ഡ് ഉറപ്പ് വരുത്തും. സംസ്ഥാനങ്ങളും കേന്ദ്രവുമെല്ലാം ഒരുമിച്ചിരുന്ന് കൊവിഡിനെ തോല്‍പ്പിക്കും.

വനിതാ ശാക്തീകരണത്തില്‍ ഇന്ത്യ മുന്നിലാണ്. 25 കോടി ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവള്ളം ലഭ്യമാക്കും. പുതിയ സൈബര്‍ സുരക്ഷാ ബില്‍ ഉടന്‍ ഇറക്കും. കര്‍ഷകര്‍ക്ക് വിപണി കണ്ടെത്താന്‍ അവസരം ഒരുക്കും. അസംസ്‌കൃത വസ്തുക്കള്‍ കയറ്റി അയച്ചുള്ള ഇറക്കുമതി വേണ്ട. ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ടിവിറ്റി ഉടന്‍ നടപ്പാക്കും.
ഭൂവിസ്തൃതി കൂട്ടല്‍ രാജ്യത്തിന്റെ നയമല്ല. എന് നാല്‍ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കും. ലഡാക്കില്‍ ഇന്ത്യയുടെ വീര്യം ലോകം കണ്ടു. പ്രകൃതി ദുരന്തത്തിന് ഇരയായവരെ രാജ്യം സഹായിക്കും. ലഡാക്കില്‍ വികസനത്തിന്റെ പുതിയ അധ്യായം. ഇന്ത്യയുടെ പരമാധികാരത്തിന് കണ്ണുവച്ചവര്‍ക്ക് തക്കതായ മറുപടി നല്‍കി. വെട്ടിപ്പിടിക്കല്‍ രാജ്യം ചെറുത്ത് തോല്‍പ്പിച്ചു. ശത്രുക്കള്‍ക്ക് സൈന്യം ശക്തമായ നടപടി നല്‍കും. ജമ്മുകാശ്മിരില്‍ തിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പെന്നും മോദി കൂട്ടിച്ചേര്‍ത്തു.