Connect with us

Kerala

പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു

Published

|

Last Updated

കോഴിക്കോട് |  പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ (81) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 1.40ഓടെ കോഴിക്കോട് തിരുവണ്ണൂരിലെ വസതിയില്‍വെച്ചാണ് മരിച്ചത്. പഴയകാല കേരളത്തിന്റെ രാഷ്ട്രീയ- സാംസ്‌കാരിക മേഖലകളെ അടയാളപ്പെടുത്തിയ നിരവധി ചിത്രങ്ങള്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹം പകര്‍ത്തിയ പല ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് ഇന്നും പല പ്രമുഖരേയും ഓര്‍മിക്കാന്‍ നമുക്ക് മുമ്പിലുണ്ടായിരുന്നത്. പ

എ കെ ജി, ഇ എം എസ് , വൈക്കം മുഹമ്മദ് ബഷീര്‍, തകഴി, ജോസഫ് മുണ്ടശ്ശേരി, സുകുമാര്‍ അഴീക്കോട്, ഇന്ദ്രജിത്ത് ഗുപ്ത, എസ് എ ഡാങ്കേ, സി അച്യുതമേനോന്‍, എം എന്‍ ഗോവിന്ദന്‍ നായര്‍, പി കെ വാസുദേവന്‍ നായര്‍, എം ടി വാസുദേവന്‍ നായര്‍, എസ് കെ പൊറ്റെക്കാട്ട്, ഇടശ്ശേരി, ഉറൂബ്, അക്കിത്തം, പൊന്‍കുന്നം വര്‍ക്കി, അടൂര്‍ ഗോപാലകൃഷ്ണന്‍, എന്‍ വി കൃഷ്ണവാരിയര്‍, കേശവദേവ്, യേശുദാസ്, എന്നിവരുടെയെല്ലാം അപൂര്‍വ ചിത്രങ്ങള്‍ അദ്ദേഹം പകര്‍ത്തിയിട്ടുണ്ട്.