Connect with us

Covid19

കൊവിഡില്‍ ഇതുവരെ പൊലിഞ്ഞത് ഏഴര ലക്ഷത്തിലധികം മനുഷ്യ ജീവനുകള്‍

Published

|

Last Updated

വാഷിംഗ്ടണ്‍ ഡിസി |കൊവിഡ് മഹാമാരിയില്‍ ലോകത്തില്‍ മരണമടഞ്ഞവരുടെ എണ്ണം ഏഴര ലക്ഷം കടന്നു. വിവിധ രാജ്യങ്ങളില്‍ ക്രമാതീതമായി കൊവിഡ് വ്യാപനവും മരണവും ക്രമാതീതമായി ഉയരുകയാണ്. നിലവില്‍ 7,51,426 പേരാണ് വൈറസ് ബാധിച്ച് മരിച്ചതെന്ന് ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2,07,82,725 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്. 1,36,79,474 പേര്‍ക്ക് മാത്രമാണ് ലോകത്താകമാനം കൊവിഡില്‍ നിന്ന് മുക്തി നേടാനായത്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് രോഗബാധയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

കവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനിപറയും വിധമാണ്. അമേരിക്ക- 53,56,843, ബ്രസീല്‍-31,70,474, ഇന്ത്യ-23,95,471, റഷ്യ-9,02,701, ദക്ഷിണാഫ്രിക്ക-5,68,919, മെക്‌സിക്കോ-4,92,522, പെറു-4,89,680, കൊളംബിയ-4,22,519, ചിലി-3,78,168, സ്‌പെയിന്‍-3,76,864.

ഈ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ്. അമേരിക്ക-1,68,999, ബ്രസീല്‍-1,04,263, ഇന്ത്യ-47,138, റഷ്യ-15,260, ദക്ഷിണാഫ്രിക്ക-11,010, മെക്‌സിക്കോ-53,929, പെറു-21,501, കൊളംബിയ-13,837, ചിലി-10,205, സ്‌പെയിന്‍-28,579.

പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് മുന്നില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 67,066 പേര്‍ക്കാണ് വൈറസ് ബാധിച്ചത് ഇതേ സമയത്ത് അമേരിക്കയില്‍ 50,886 പേര്‍ക്കും ബ്രസീലില്‍ 58,081 പേര്‍ക്കും രോഗം ബാധിച്ചു.

ഇറാനിലും ബ്രിട്ടനിലും കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നിട്ടുണ്ട്. ഇറാനില്‍ 3,33,699 പേര്‍ക്കും ബ്രിട്ടനില്‍ 3,13,798 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതിനു പുറമേ മറ്റ് എട്ടു രാജ്യങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിനു മുകളിലാണ്. സഊദി, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അര്‍ജന്റീന, ഇറ്റലി, തുര്‍ക്കി, ജര്‍മനി, ഫ്രാന്‍സ് എന്നിവയാണ് ഇവ.

---- facebook comment plugin here -----

Latest