ബ്രിട്ടന്റെ മുതിര്‍ന്ന നയതന്ത്ര പൂച്ച വിരമിച്ചു

Posted on: August 11, 2020 9:07 pm | Last updated: August 11, 2020 at 9:07 pm

ലണ്ടന്‍ | ബ്രിട്ടീഷ് വിദേശകാര്യ ഓഫീസിലെ മുതിര്‍ന്ന നയതന്ത്ര പൂച്ചയായ പാമര്‍സ്റ്റണ്‍ നാല് വര്‍ഷത്തിന് ശേഷം വിരമിച്ചു. ഓഫീസിലെ പ്രധാന എലിപിടുത്തക്കാരനായിരുന്നു നയതന്ത്ര പരിരക്ഷയുള്ള കക്ഷി.

ലോക്ക്ഡൗണ്‍ സമയത്ത് മികച്ച സേവനമാണ് പാമര്‍സ്റ്റണ്‍ കാഴ്ചവെച്ചത്. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ലോര്‍ഡ് പാമര്‍സ്റ്റണിന്റെ ഓര്‍മക്കായാണ് പൂച്ചക്ക് ആ പേര് വന്നത്. 2016 ഏപ്രിലിലാണ് ഓഫീസിലെത്തിയത്.

ഡിപ്ലോമോഗ് എന്ന പേരില്‍ ട്വിറ്ററില്‍ അക്കൗണ്ടുമുണ്ട് പാമര്‍സ്റ്റണിന്. പാമര്‍സ്റ്റണിന്റെ രാജിക്കത്ത് ഇപ്പോള്‍ ട്വിറ്ററില്‍ ട്രന്‍ഡിംഗായിട്ടുണ്ട്. കത്തിന് ചുവടെ ഒപ്പ് എന്ന നിലയില്‍ പൂച്ചയുടെ കാല്‍നഖത്തിന്റെ അടയാളങ്ങളാണുള്ളത്.