രാജ്യത്ത് വ്യവസായികോത്പാദനം കുറഞ്ഞു

Posted on: August 11, 2020 7:40 pm | Last updated: August 11, 2020 at 7:40 pm

ന്യൂഡല്‍ഹി | രാജ്യത്ത് ജൂണില്‍ വ്യവസായികോത്പാദനം 16.6 ശതമാനം കുറഞ്ഞു. ഉത്പന്ന നിര്‍മാണം, ഖനനം, ഊര്‍ജോത്പാദനം തുടങ്ങിയവ കുറഞ്ഞതാണ് ഇതിന് കാരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

വ്യവസായികോത്പാദന സൂചിക (ഐ ഐ പി) പ്രകാരം ഉത്പന്ന നിര്‍മാണ മേഖലയില്‍ 17.1 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഖനന മേഖലയില്‍ 19.8ഉം ഊര്‍ജ മേഖലയില്‍ 10ഉം ശതമാനം കുറവുണ്ടായി. കൊവിഡിന് മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ കുറവ്.

അതേസമയം, കൊവിഡ് വ്യാപനം പിടിമുറുക്കിയ ഏപ്രില്‍, മെയ് മാസങ്ങളെ അപേക്ഷിച്ച് ജൂണില്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഏപ്രിലില്‍ 53.6ഉം മെയ് മാസത്തില്‍ 89.5ഉം ആണ് വ്യവസായികോത്പാദന സൂചികയെങ്കില്‍ ജൂണില്‍ അത് 107.8 ആയി ഉയര്‍ന്നു.

ALSO READ  മോട്ടൊറോളയുടെ പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി