Connect with us

Business

രാജ്യത്ത് ബിസിനസ്സ് സുഗമമല്ലെന്ന് ഫോക്‌സ്‌വാഗന്‍ മേധാവി

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയില്‍ വ്യവസായം എളുപ്പമല്ലെന്ന് ജര്‍മന്‍ വാഹന ഭീമനായ ഫോക്‌സ്‌വാഗന്‍. ചൈനയില്‍ നിന്ന് പ്രധാന ഘടകങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിലുള്ള നിയന്ത്രണങ്ങളും കാലതാമസവും ഏര്‍പ്പെടുത്തുന്നത് പിന്തിരിപ്പന്‍ നടപടിയാണെന്നും അടഞ്ഞ സാമ്പത്തികഘടനയിലെ പഴഞ്ചന്‍ സോഷ്യലിസ്റ്റ് മാതൃകയാണെന്നും ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പ് ചൂണ്ടിക്കാട്ടി.

കമ്പനി രാജ്യത്ത് 8000 കോടി രൂപ കൂടി നിക്ഷേപം ചെയ്യാനിരിക്കെയാണ് ഈ നിലപാട്. ഇറക്കുമതിയിലെ പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ ആഭ്യന്തര മത്സരക്ഷമതയെ ബാധിക്കുകയും കയറ്റുമതിയെ തടസ്സപ്പെടുത്തുകയും ചെയ്യും.

കയറ്റുമതിക്കാര്‍ ആകണമെങ്കില്‍ പ്രധാന ഘടകങ്ങളുടെ ഇറക്കുമതി സുഗമമായി നടക്കണമെന്നും ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പ് എം ഡി ഗുര്‍പ്രതാപ് എസ് ബോപാറായ് പറഞ്ഞു. രാജ്യത്ത് പുതിയ മോഡലുകള്‍ അവതരിപ്പിക്കാനും പ്രവര്‍ത്തനം വ്യാപിപ്പിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.

Latest