Connect with us

Kerala

കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയും പുളിക്കല്‍, പള്ളിക്കല്‍ പഞ്ചായത്തുകളും കണ്ടെയിന്‍മെന്റ് സോണില്‍ തന്നെ

Published

|

Last Updated

മലപ്പുറം | മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി, പുളിക്കല്‍, പള്ളിക്കല്‍ പഞ്ചായത്തുകള്‍ എന്നിവ കണ്ടെയിന്‍മെന്റ് സോണില്‍ തുടരും. മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും പത്രക്കുറിപ്പില്‍ ഈ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതായി വന്നിരുന്നു. ഇത് പിന്നീട് തിരുത്തി.

കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി, പുളിക്കല്‍, പള്ളിക്കല്‍ പഞ്ചായത്തുകളിലാണ് ജില്ലയില്‍ രോഗവ്യാപനമുള്ളത്. ഈ പ്രദേശങ്ങള്‍ ഒഴികെ പ്രദേശങ്ങളെയാണ് ഇന്ന് കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പുറത്തിറക്കിയ ആദ്യ പത്രക്കുറിപ്പില്‍ ഈ പ്രദേശങ്ങളെ ഒഴിവാക്കിയെന്ന തെറ്റായ വിവരം പ്രസിദ്ധീകരിച്ചത് ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു. പിശക് ശ്രദ്ധയില്‍പെട്ടതോടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഫേസ്ബുക്ക് പോസ്റ്റ് തിരുത്തുകയായിരുന്നു.

കണ്ടെയിന്‍മെന്റ് സോണുകളുടെ പുതിയ പട്ടിക ഇങ്ങനെ:

ഇന്ന് 34 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), മുളവുകാട് (1, 15), കുഴുപ്പിള്ളി (6, 11), ഐകരനാട് (1), മുഴവന്നൂര്‍ (3, 4 , 8), പുലിപ്പാറ (സബ് വാര്‍ഡ് 18), അയ്യംപുഴ (9), പാറക്കടവ് (സബ് വാര്‍ഡ് 5), പാലക്കാട് ജില്ലയിലെ കിഴക്കാഞ്ചേരി (15), തൃത്താല (6), മാതൂര്‍ (15), കണ്ണാടി (10), തച്ചനാട്ടുകര (6), കോട്ടായി (3), നെന്മാറ (19), എരുത്തേമ്പതി (13), തൃശൂര്‍ ജില്ലയിലെ വരന്തറപ്പള്ളി (22), മതിലകം (10), പറളം (1, 8, 9, 12), പരിയാരം (4, 5), ചേലക്കര (7, 8), കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ (12), കട്ടിപ്പാറ (2, 3, 4, 7, 8,), കൂത്താളി (5), പുതുപ്പാടി (16), കായണ (3), പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ (4), ഏറത്ത് (6, 8), ഇടുക്കി ജില്ലയിലെ ഉപ്പുതുറ (16), കുമളി (7, 8, 9, 12), മലപ്പുറം ജില്ലയിലെ നിറമരുതൂര്‍ (16, 17), കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും ), കൊല്ലം ജില്ലയിലെ നിലമേല്‍ (1, 2, 13), വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി (18, 33) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

കൊണ്ടോട്ടി താലൂക്കില്‍ കൊണ്ടോട്ടി നഗരസഭ, പള്ളിക്കല്‍, പുളിക്കല്‍ പഞ്ചായത്തുകള്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി

എറണാകുളം ജില്ലയിലെ നെടുമ്പാശേരി (സബ് വാര്‍ഡ് 15), ചേന്ദമംഗലം (വാര്‍ഡ് 9), ആലങ്ങാട് (11, 14, 15), കൊല്ലം ജില്ലയിലെ ഇട്ടിവ (2, 4, 5, 12, 20), തൃശൂര്‍ ജില്ലയിലെ വരവൂര്‍ (2) എന്നീ പ്രദേശങ്ങളെയും കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ 524 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Latest