Connect with us

Kerala

പ്ലസ് വണ്‍ സീറ്റുകളില്‍ വര്‍ധന വരുത്താന്‍ മന്ത്രിസഭ യോഗ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകളില്‍ വര്‍ധന വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അപേക്ഷകളുടെ എണ്ണം കൂടിയത് കണക്കിലെടുത്ത് പത്ത് മുതല്‍ ഇരുപത് ശതമാനംവരെ സീറ്റുകള്‍ കൂട്ടാനാണ് തീരുമാനം. അതേസമയം മുന്നോക്കകാരിലെ പിന്നോക്കകാര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തില്‍ സംവരണം കൂട്ടുന്നതില്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല.വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേര്‍ന്നത്.

2020-21 വർഷം സർക്കാർ, എയ്ഡഡ്, ഹയർ സെക്കന്‍ററി കോഴ്സുകളിൽ മാർജിനൽ സീറ്റ് വർദ്ധനയുണ്ടാകും. കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിൽ 20 ശതമാനവും മറ്റ് ജില്ലകളിൽ 10 ശതമാനവുമാണ് കൂട്ടുക. വർദ്ധിപ്പിക്കുന്ന സീറ്റുകളിൽ സർക്കാരിന് ബാധ്യത ഉണ്ടാകാതെ നിലവിലുള്ള ഏകജാലകം വഴിയാകും പ്രവേശനം. അൺഎയ്ഡഡ് സ്കൂളുകളിൽ ഈ വർദ്ധനവില്ല.

ആഗസ്റ്റ്, സെപ്തംബര്‍ മാസത്തില്‍ കൊവിഡ് വ്യാപനം കൂടുതല്‍ ഗുരുതരമാകുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ പ്രതിരോധം കര്‍ശനമാക്കാനും യോഗത്തില്‍ തീരുമാനമായി.പോലീസിന് കൊവിഡ് പ്രതിരോധ ചുമതല നല്‍കിയ സാഹചര്യവും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു.

Latest