Connect with us

International

മാലിയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടു; 11 പേര്‍ക്ക് പരുക്ക്

Published

|

Last Updated

ബമാക്കോ | കിഴക്കന്‍ മാലിയില്‍ ചരക്ക് വിമാനം അപകടത്തില്‍പ്പെട്ട് 11 പേര്‍ക്ക് പരുക്കേറ്റു. തലസ്ഥാനമായ ബമാക്കോയില്‍ നിന്നും ഏഴ് ജീവനക്കാരും, നാല് യു എന്‍ ഉദ്യോഗസ്ഥരുമായി ഗാവോയില്‍ ലാന്‍ഡുചെയ്യുന്നതിനിടെയിലാണ് അപകടം സംഭവിച്ചത് . അപകടത്തില്‍ വിമാനത്തിലെ 11 പേര്‍ക്കും പരുക്കേറ്റിട്ടുണ്ട് . ഇവരെ ഉടന്‍ തന്നെ റെസ്‌ക്യൂ ടീമുകളുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ് .പരുക്കേറ്റ യു എന്‍ ഉദ്യോഗസ്ഥര്‍ മാലിയിലെ ഐക്യരാഷ്ട്ര മള്‍ട്ടി ഡൈമെന്‍ഷണല്‍ ഇന്റഗ്രേറ്റഡ് സ്റ്റബിലൈസേഷന്‍ മിഷന്‍ ജീവനക്കാരാണ് .

ഉട്ടെയര്‍ ഗ്രൂപ്പിന്റെ ചരക്ക് വിമാനങ്ങളിലൊന്നായ അന്റോനോവ് ആന്‍ -74 ടി.കെ -100 വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തിന്റെ ഫ്യൂസ്ലേജിന്റെ അടിഭാഗത്ത് ലാന്‍ഡിംഗ് ഗിയര്‍ തകര്‍ന്നതാണ് അപകട കാരണമെന്നും അപകടത്തില്‍ വിമാനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു .1994 ല്‍ നിര്‍മ്മിച്ചതാണ് വിമാനം

Latest