Connect with us

Covid19

ഉപഭോക്താക്കളെ ആകർഷിക്കാൻ കൊവിഡ് കറിയും മാസ്‌ക് നാനും

Published

|

Last Updated

ജോധ്പൂർ| പകർച്ചവ്യാധിക്കിടെ ഭക്ഷണം കഴിക്കാൻ ഭയപ്പെടുന്ന ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യത്യസ്ത വിഭവങ്ങളുമായി രാജസ്ഥാൻ റെസ്‌റ്റോറന്റ്. കൊറോണവൈറസിനെ പറ്റി ജനങ്ങളെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യവും പുതിയ വിഭവത്തിന് പിന്നിലുണ്ട്.

ജോധ്പൂരിൽ പ്രവർത്തിക്കുന്ന വേദിക് റെസ്റ്റോറന്റ് ആണ് കൊവിഡ് കറി, മാസ്‌ക് നാൻ കോമ്പിനേഷനുമായി രംഗത്തെത്തിയത്. ഞങ്ങൾക്കും ഞങ്ങളെ പോലുള്ള മുഴുവൻ വ്യാപാര ശൃംഖലകൾക്കും ഇത് വളരെ ദുർഘടകരമായ കാലഘട്ടമാണ്. ഇത്തരം വ്യത്യസ്ത വിഭവങ്ങൾ പരീക്ഷിക്കുന്നത് വഴി ഭീതിയോടെ അകന്നു നിൽക്കുന്ന ഉപഭോക്താക്കളെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് സ്ഥാപനങ്ങളെന്ന് റെസ്റ്റോറന്റ് ഉടമ യഷ് സോളങ്കി പറഞ്ഞു.

പച്ചക്കറികൾ ചെറിയ ഉരുള പോലെയാക്കി വറുത്തെടുത്താണ് കൊറോണവൈറസിന്റെ രൂപമാക്കിയത്. സാധാരണയായി ദീർഘ ത്രികോണാകൃതിയിൽ ലഭിക്കാറുള്ള മാൻ മാസ്‌കിന്റെ രൂപത്തിൽ തയ്യാറാക്കിയാണ് മാസ്‌ക് നാൻ തയ്യാറാക്കിയത്. തങ്ങളുടെ കൊവിഡ് കറിയിൽ അധികം ഔഷധ സസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉണ്ടെന്നും ഇത് ആരോഗ്യത്തിന് വളരെയധികം ആരോഗ്യപ്രദമാണെന്നും സോളങ്കി പറഞ്ഞു.

---- facebook comment plugin here -----

Latest