Connect with us

Covid19

24 മണിക്കൂറിനിടെ 4,404 മരണങ്ങള്‍; ലോകത്ത് മാരകാക്രമണം തുടര്‍ന്ന് കൊവിഡ്

Published

|

Last Updated

വാഷിംഗ്ടണ്‍ | ആഗോള തലത്തില്‍ പടര്‍ന്നുകയറി കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,404 മരണങ്ങളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത്. 2,17,901 പുതിയ കേസുകള്‍ സ്ഥിരീകരിക്കുകയും ചെയ്തു. 1,82,34,489 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചിട്ടുള്ളത്. 6,92,794 പേരുടെ ജീവന്‍ പൊലിഞ്ഞു. 1,14,44,132 പേര്‍ക്ക് രോഗം ഭേദമായി. അമേരിക്കയിലും ബ്രസീലിലുമാണ് സ്ഥിതി ഏറ്റവും രൂക്ഷമായി തുടരുന്നത്. 48,13,647 പേരാണ് അമേരിക്കയില്‍ കൊവിഡ് പോസിറ്റീവായത്. 1,58,365 പേര്‍ മരിച്ചു. 23,80,217 പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ 27,33,677 പേര്‍ രോഗബാധിതരായപ്പോള്‍ 94,130 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 18,84,051 പേര്‍ രോഗമുക്തരായി.

കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്കില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 18,04,702 പേരാണ് രാജ്യത്ത് മഹാമാരിയുടെ പിടിയിലമര്‍ന്നത്. 38,161 പേര്‍ മരിച്ചു. 11,87,228 പേര്‍ക്ക് രോഗം ഭേദമായി. റഷ്യ (രോഗം സ്ഥിരീകരിച്ചത്: 8,50,870, മരണം: 14,128), ദക്ഷിണാഫ്രിക്ക (5,11,485- 8,366), മെക്‌സിക്കോ (4,39,046- 47,746), പെറു (4,28,850- 19,614), ചിലി (3,59,731- 9,608), സ്‌പെയിന്‍ (3,35,602- 28,445), കൊളംബിയ (3,17,651- 10,650) എന്നിങ്ങനെയാണ് ഇതര രാജ്യങ്ങളിലെ കണക്ക്.

---- facebook comment plugin here -----

Latest