കൊവിഡ് ഭേദമായി; ബച്ചന്‍ ആശുപത്രി വിട്ടു

Posted on: August 2, 2020 5:19 pm | Last updated: August 2, 2020 at 5:25 pm

ന്യൂഡല്‍ഹി | ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് കൊവിഡ് ഭേദമായി. മുംബൈയിലെ നാനാവതി ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. മകന്‍ അഭിഷേക് ബച്ചനാണ് ട്വിറ്ററിലൂടെ വാര്‍ത്ത പുറത്തുവിട്ടത്. പിതാവിന് ഇപ്പോഴും കൊവിഡിന്റെ നേരിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ആരോഗ്യ നില തൃപ്തികരമാണെന്ന് അഭിഷേക് കുറിച്ചു.

21 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് അമിതാഭ് ബച്ചന്‍ രോഗമുക്തനായത്. എന്നാല്‍, കൊവിഡ് ബാധിതനായ അഭിഷേക് ഇപ്പോഴും ആശുപത്രിയിലാണ്.