തിരുമിറ്റക്കോട് സെന്ററില്‍ വാഹനപകടം; മുതുതല സ്വദേശി മരിച്ചു

Posted on: August 1, 2020 8:58 pm | Last updated: August 1, 2020 at 8:58 pm

തൃത്താല | തിരുമിറ്റക്കോട് സെന്ററില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിമുട്ടി ഒരാള്‍ മരിച്ചു. മുതുതല കാരകുന്നിന്മേല്‍ പരേതനായ ചങ്ങുട്ടിയുടെ മകന്‍ ചന്ദ്രന്‍ (62) ആണ് മരിച്ചത്. അപകടത്തില്‍ പെട്ട ഉടന്‍തന്നെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

എസ്റ്റേറ്റ് തൊഴിലാളി ആയിരുന്നു ചന്ദ്രന്‍. ജോലി കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് അപകടമുണ്ടായത്. ഭാര്യ:സരോജിനി. മക്കള്‍: പ്രിയ, പ്രദീപ്, പ്രസാദ്. മരുമക്കള്‍: ഉണ്ണികൃഷ്ണന്‍, ശില്‍ജ, ജിജിഷ.