മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചു

Posted on: July 31, 2020 11:08 pm | Last updated: August 1, 2020 at 7:41 am

തിരുവനന്തപുരം | മന്ത്രി കടകംപള്ളി സുരേന്ദ്രൻെറ മകന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് തൻെറ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മകന് കൊവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ മന്ത്രി ഉള്‍പ്പെടെ ഔദ്യോഗിക വസതിയിലെ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ ആയിരുന്നു.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മന്ത്രിക്ക് രോഗബാധ ഇല്ലെന്ന് കെണ്ടത്തി. മകന്റെ PCR ടെസ്റ്റിലാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.