Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൊവിഡ്; 794 പേര്‍ രോഗമുക്തരായി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഐ സി എം ആര്‍ പോര്‍ട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി നടക്കുന്നതിനാല്‍ ഉച്ച വരെയുള്ള കണക്കുകള്‍ മാത്രമാണ് ഇന്ന് ലഭിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 794 പേര്‍ രോഗമുക്തരായി. 375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഉറവിടമറിയാത്ത രോഗബാധിതര്‍ 29 ആണ്. വിദേശത്തു നിന്ന് എത്തിയത്- 31, ഇതര സംസ്ഥാനങ്ങളില്‍ നിന്ന്- 40. ആരോഗ്യപ്രവര്‍ത്തകരായ 37 പേര്‍ക്കും രോഗം ബാധിച്ചു. ഇന്ന് രണ്ട് കൊവിഡ് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീവാത്തു (65) എന്നിവരാണ് മരിച്ചത്.

ജില്ല തിരിച്ചുള്ള കണക്കുകള്‍: തൃശൂര്‍- 83, തിരുവനന്തപുരം- 70, പത്തനംതിട്ട- 59, ആലപ്പുഴ- 55, കോഴിക്കോട്- 42, കണ്ണൂര്‍- 39, എറണാകുളം- 34, മലപ്പുറം- 32, കോട്ടയം- 29, കാസര്‍കോട്- 28, കൊല്ലം- 22, ഇടുക്കി- ആറ്, പാലക്കാട്- നാല്, വയനാട്- മൂന്ന് എന്നിങ്ങനെയാണ് ഇന്ന് പോസിറ്റിവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം- 220, കൊല്ലം- 83, പത്തനംതിട്ട- 81, ആലപ്പുഴ- 20, കോട്ടയം- 49, ഇടുക്കി- 31, എറണാകുളം- 69, തൃശൂര്‍- 68, പാലക്കാട്- 36, മലപ്പുറം- 12, കോഴിക്കോട്- 57, കാസര്‍കോട്- നാല്. എന്നിങ്ങനെയാണ് നെഗറ്റിവായത്. 24 മണിക്കൂറിനിടെ 21,533 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.