Connect with us

Kerala

സ്വര്‍ണക്കടത്ത് കേസ്: അറ്റാഷയുടെ ഗണ്‍മാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ജയഘോഷിന് ഉടന്‍ നോട്ടീസ് നല്‍കും.

നയതന്ത്ര ബാഗില്‍ കടത്തിയ സ്വര്‍ണം കസ്റ്റംസ് പിടികൂടിയതിനു ശേഷം ജൂലൈ ഒന്നു മുതല്‍ നാലു വരെ നിരവധി തവണ ജയഘോഷ് സ്വപ്നയെയും സരിത്തിനെയും ഫോണില്‍ വിളിച്ചിരുന്നു. ഇരുവരെയും കോണ്‍സുലേറ്റില്‍ നിന്ന് ഒഴിവാക്കി എന്നറിയാവുന്ന ജയഘോഷ് ബാഗ് പിടിച്ചുവച്ച ശേഷവും ഇവരെ എന്തിന് വിളിച്ചു എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

അതേ സമയം കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ക്ലിയറന്‍സ് ഏജന്റ്‌സ് അസോസിയേഷന്‍ നേതാവിനെ വീണ്ടും ചോദ്യം ചെയ്യും. കേസിലെ മുഖ്യ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്തതില്‍ ലഭിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്താനാണിത്.

Latest