Covid19
തമിഴ്‌നാട് ഗവർണർ ക്വാറന്റൈനിൽ

ചെന്നൈ| രാജ്ഭവനിൽ മൂന്ന് ജീവനക്കാർക്ക് കൂടി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാൽ തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് ക്വാറന്റൈനിൽ പ്രവേശിച്ചു. മുൻകരുതലിന്റെ ഭാഗമായി ഡോക്ടറുടെ നിർദേശപ്രകാരം ഒരാഴ്ച ക്വാറന്റൈനിൽ പോകാൻ ഗവർണർ തീരുമാനിക്കുകയായിരുന്നു.അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് രാജ്ഭവൻ അധികൃതർ അറിയിച്ചു.
ചെന്നൈയിൽ കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ മുൻകരുതലെന്നോണം കഴിഞ്ഞാഴ്ച രാജ്ഭവനിൽ 38 ജീവനക്കാർക്ക് പരിശോധന നടത്തിയിരുന്നു. ഇതിൽ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിന് പുറമേ മൂന്ന് പേർക്ക് കൂടി രോഗം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നിരീക്ഷണത്തിൽ പോകാൻ ഗവർണർ തീരുമാനിച്ചത്.
---- facebook comment plugin here -----