Connect with us

National

ചൈനീസ് ആപ്പുകളുടെ നിരോധനം; ഇന്ത്യ തെറ്റ് തിരുത്താൻ തയ്യാറാകണമെന്ന് ചൈന

Published

|

Last Updated

ന്യൂഡൽഹി| ചൈനീസ് ആപ്പുകളുടെ നിരോധനത്തിൽ ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന. ഇന്ത്യ തെറ്റ് തിരുത്താൻ തയ്യാറാകണമെന്നാണ് ചൈന മുന്നറിയിപ്പ് നൽകിയത്. ആപ്പുകളുടെ നിരോധനത്തിലൂടെ ഇന്ത്യ മനപൂർവ്വമായ ഇടപെടലാണ് നടത്തിയതെന്നും, ചൈനീസ് ബിസിനസുകൾ സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ചൈന പറഞ്ഞു. സുരക്ഷയുടെ ഭാഗമായി നേരത്തേ 59 ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ 47 ചൈനീസ് ആപ്പുകൾ കൂടി ഇന്ത്യ നിരോധിച്ചിരുന്നു.

ജൂൺ 29ന് ഇന്ത്യ സർക്കാർ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു. ഇത് ചൈനീസ് കമ്പനികളുടെ നിയപ്രകാരമുള്ള എല്ലാ അവകാശങ്ങളെയും താൽപ്പര്യങ്ങളെയും സാരമായി ബാധിച്ചു. ചൈന ഇന്ത്യക്ക് ഔപചാരികമായി ഒരു നിവേദനം നൽകിയിട്ടുണ്ട്. ഇന്ത്യ സ്വീകരിച്ച തെറ്റായ നടപടികൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് എംബസി വക്താവ് കൗൺസെലർ ജി റോംഗ് പ്രസ്താവനയിൽ അറിയിച്ചു. അടുത്തിടെ നിരോധിച്ച 47 ആപ്പുകളുടെ പട്ടിക ഇലക്‌ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിദേശരാജ്വയുമായി സഹകരിക്കാമ്പോൾ അന്താരാഷ്ട്ര നിയമങ്ങളും ധാർമ്മിക നടപടികളും പാലിക്കണമെന്ന് ന്യൂഡൽഹിയിലെ ചൈനീസ് എംബസി ആവശ്യപ്പെട്ടു.

വിപണി സിദ്ധാന്തങ്ങൾക്കനുസൃതമായി ചൈനീസ് ബിസിനസ്സുകൾ ഉൾപ്പടെ ഇന്ത്യയിലെ അന്താരാഷ്ട്ര നിക്ഷേപകരുടെ അവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഇന്ത്യക്കുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുളള പ്രായോഗിക സഹകരണം ഇരുകൂട്ടർക്കും ഗുണപ്രദമാണ്. എന്നാൽ ഇത്തരം സഹകരണത്തിൽ മനഃപൂർവമായ ഇടപെടലുകൾ നടത്തുന്നത് ഇന്ത്യൻ പക്ഷത്തിന്റെ താല്പര്യങ്ങൾ നിറവേറ്റുകയില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.

---- facebook comment plugin here -----

Latest