Covid19
മാളുകളിൽ "സ്‌മെൽ പരിശോധന" നിർബന്ധമാക്കണം: ബെംഗളൂരു മേയർ

ബെംഗളൂരു| സർക്കാർ നിർദേശിച്ച തെർമൽ സ്‌ക്രീനിംഗിനും മറ്റ് പ്രോട്ടോകോളുകൾക്കും പുറമേ മാളുകളിൽ സ്‌മെൽ പരിശോധനയും നിർബന്ധമാക്കണമെന്ന് ബെംഗളൂരു മേയർ ഗൗതം കുമാർ. കൊവിഡ് പരിശോധനക്ക് മണവും മാനദണ്ഡമാക്കണം. മണവും രുചിയും നഷ്ടമാകുന്നത് കൊവിഡ് 19 ലക്ഷണങ്ങളാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നതായി അദ്ദേഹം പറഞ്ഞു.
ഷോപ്പിംഗ് മാളിലേക്ക് ഒരാൾ പ്രവേശിക്കുമ്പോൾ അയാളുടെ താപ പരിശോധനയോടൊപ്പം സ്‌മെൽ ടെസ്റ്റ് കൂടി നടത്തിയ ശേഷമെ മാളിനകത്തേക്ക് പ്രവേശനം അനുവദിക്കാവൂ. സ്‌മെൽ ടെസ്റ്റിൽ പരാജയപ്പെട്ടാൽ അവർക്ക് മാളിനകത്തേക്ക് പ്രവേശനം അനുവദിക്കരുത്. ഇത് സംബന്ധിച്ച് കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്ക് കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----