Connect with us

Gulf

സ്വർണ വില വീണ്ടും ഉയർന്നു നിക്ഷേപകർക്ക് വൻ ലാഭം

Published

|

Last Updated

ദുബൈ| സ്വർണവില കുതിപ്പ് തുടരുന്നു. സ്വർണത്തിൽ നിക്ഷേപിച്ചവർക്കു വൻലാഭമാണ് ലഭിക്കാൻ പോകുന്നതെന്നു ജുവല്ലറി വിദഗ്ധർ വ്യക്തമാക്കി. ഇന്നലെ ഗ്രാമിന് 219. 75 ദിർഹമാണ് വില. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 161.75 ദിർഹം ആയിരുന്നു. പ്രയാസകരമായ സമയത്തു പോലും മൂല്യം നഷ്ടപ്പെടാത്ത സമ്പത്താണിതെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്റർനാഷണൽ എം ഡി ഷംലാൽ അഹ്്മദ് ചൂണ്ടിക്കാട്ടി.

‘സ്വർണത്തിനും കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുന്പ് സ്വർണം വാങ്ങിയ എല്ലാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ചരിത്രപരമായ ദിവസമായിരുന്നു ഇന്നലെ. അവരുടെ നിക്ഷേപം ലാഭകരമായി മാറി. സ്വർണ നിരക്ക് അതിന്റെ മുൻ ചരിത്രനിരക്ക് മറികടന്നു. ഒരു വർഷത്തെ കാലയളവിൽ 37 ശതമാനം വിലവർധിച്ചിട്ടുണ്ട്.

പണപ്പെരുപ്പത്തിനും കറൻസി വ്യതിയാനങ്ങൾക്കും എതിരെ സ്വർണം ഒരു സ്ഥിരവും സുരക്ഷിതവുമായ നിക്ഷേപമായി മാറിയിരിക്കുന്നു. ഇന്ത്യയുമായി തട്ടിച്ചു നോക്കുമ്പോൾ ജി സി സിയിൽ വിലക്കുറവുണ്ട് എന്നത് ഗൾഫ് ഇന്ത്യക്കാർക്ക് ഗുണകരമാണ്. ഇന്ത്യയിൽ ഗ്രാമിന് 5080 രൂപ നൽകണം. അതായത് 254 ദിർഹം. പക്ഷേ ജി സി സിയിൽ 219.75 ദിർഹം മാത്രമേയുള്ളൂ -ഷംലാൽ വ്യക്തമാക്കി. സ്വർണ വില സർവ കാല റെക്കോർഡ് ഭേദിച്ചതു ആത്യന്തികമായി ഉപഭോക്താക്കൾക്കു ഗുണകരമാണെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്‌സി. ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.
സ്വർണ വില ഇനിയും വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ജ്വല്ലറി ഡിസൈനുകൾ കാലാകാലങ്ങളിൽ മാറിക്കൊണ്ടിരിക്കും, പക്ഷേ അടിസ്ഥാന ആസ്തിയുടെ മൂല്യത്തിൽ മാറ്റമുണ്ടാകില്ല. സെൻട്രൽ ബാങ്കുകൾ സ്വർണ ശേഖരം വിൽക്കുന്നത് വില കുറയാൻ ഇടയാക്കും. എന്നിരുന്നാലും നിലവിലെ അന്തരീക്ഷത്തിൽ ഇതിന് സാധ്യതയില്ല. വേൾഡ് ഗോൾഡ് കൗൺസിൽ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച്, പല കേന്ദ്ര ബാങ്കുകളും സ്വർണത്തിൽ നിക്ഷേപം തുടരുകയാണ്

ഇന്ത്യ, യു എ ഇ, റഷ്യ തുടങ്ങിയ സെൻട്രൽ ബാങ്കുകൾ തങ്ങളുടെ സ്വർണ ശേഖരം വർധിപ്പിക്കുന്നതിന് ഗണ്യമായ നിക്ഷേപം നടത്തി. യു എ ഇയുടെ കൈവശമുള്ളത് 104 ശതമാനം വർധിച്ച് 31.5 ടണ്ണായി. ഇന്ത്യ 47 ടണ്ണും റഷ്യ 60 ടണ്ണും വാങ്ങി മൊത്തം ഓഹരി യഥാക്രമം 665 ടണ്ണായും 2,301 ടണ്ണായും ഉയർത്തി.

---- facebook comment plugin here -----

Latest