Connect with us

Qatar

കൊവിഡ്'19 സര്‍വ്വേ; വെബിനാര്‍ സംഘടിപ്പിച്ചു

Published

|

Last Updated

ദോഹ | പ്രവാസി രിസാല 6 ജിസിസി രാഷ്ട്രങ്ങളില്‍ നടത്തിയ പ്രവാസി കൊവിഡ്”19 സര്‍വ്വേ അടിസ്ഥാനപ്പെടുത്തി ആര്‍ എസ് സി നാഷനല്‍ കമ്മിറ്റി വെബിനാര്‍ സംഘടിപ്പിച്ചു. 24 നു വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ചെയര്‍മാന്‍ നൗഫല്‍ ലത്തീഫിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സംഗമത്തില്‍ പ്രവാസി രിസാല എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അലി അക്ബര്‍ വിഷയാവതരണം നടത്തി.

കൊവിഡ് മഹാമാരി പ്രവാസി മലയാളികളുടെ തൊഴില്‍ ജീവിത അവസ്ഥകളിലുണ്ടാക്കിയ പ്രതിസന്ധികളെ ആഴത്തില്‍ മനസ്സിലാക്കുന്നതായിരുന്നു സര്‍വ്വേ ഫലം. അടിസ്ഥാന വിഷയങ്ങളായ തൊഴില്‍ മറ്റു വരുമാന മാര്‍ഗ്ഗങ്ങള്‍ നാട്ടിലെ സാമ്പത്തിക ഭദ്രത സ്വന്തമായ വീട് വിദ്യാഭ്യാസ യോഗ്യത കൊവിഡ് മൂലമുള്ള മാനസിക ആഘാതങ്ങള്‍ തുടങ്ങിയ പ്രവാസികളുടെ സാമൂഹിക സാമ്പത്തിക വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സര്‍വ്വേ നടന്നത്.

ദേശീയ ചര്‍ച്ചാ വേദിയില്‍ വിവിധ മാധ്യമങ്ങളെയും സാംസ്‌കാരിക കൂട്ടായ്മകളെയും പ്രതിനിധീകരിച്ചു ബഷീര്‍ പുത്തൂപ്പാടം (ഐ സി എഫ്), ഒ മുസ്തഫ (ഗള്‍ഫ് മാധ്യമം, ഖത്തര്‍), സാലിം നാലകത്ത് (കെഎംസിസി), അഡ്വ: ജാഫര്‍ ഖാന്‍ (ഐ സി സി), കെ എം വര്‍ഗ്ഗീസ് (സാമൂഹ്യ പ്രവര്‍ത്തകന്‍), ഐ എം എ റഫീഖ് (കേരള ശബ്ദം) തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രവാസികളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ അനാവരണം ചെയ്യുന്ന ഇത്തരം സര്‍വ്വേകള്‍ അഭിനന്ദനാര്‍ഹമാണെന്നും ബന്ധപ്പെട്ട ഭരണകര്‍ത്താക്കളെ ബോധ്യപ്പെടുത്തി പ്രവാസികളുടെ ഉന്നമനത്തിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കപ്പെടേണ്ടതുണ്ടെന്നും സംഗമം വിലയിരുത്തി. കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവനാളുകളുടെയും പ്രാതിനിധ്യത്തോടെ ആവശ്യങ്ങള്‍ ഉന്നയിക്കപ്പെടുമ്പോളാണ് കാലങ്ങളായുള്ള ഗള്‍ഫ് മലയാളികളുടെ സുസ്ഥിര വരുമാന മാര്‍ഗ്ഗങ്ങളും അതിജീവന പാക്കേജുകളും യാഥാര്‍ഥ്യമാക്കപ്പെടുന്നതെന്നും സംഗമം വിലയിരുത്തി. ബഷീര്‍ നിസാമി സ്വാഗതവും ഷഫീഖ് കണ്ണപുരം നന്ദിയും പറഞ്ഞു. ശംസുദ്ധീന്‍ സഖാഫി മോഡറേറ്റര്‍ ആയിരുന്നു.

Latest