Connect with us

Kerala

സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കൊവിഡ്; സമ്പർക്കം 483; രോഗമുക്തി 745

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 745 പേര്‍ക്ക് രോഗമുക്തി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19,727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10054. ഇന്ന് 483 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 35. വിദേശത്തുനിന്ന് 75 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 91 പേര്‍. ആരോഗ്യപ്രവര്‍ത്തകര്‍ 43.

ഇന്ന് രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശി മുഹമ്മദ് 61, കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജ് 81 എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :

തിരുവനന്തപുരം 161
കൊല്ലം 22
കാസര്‍കോട് 38
കോഴിക്കോട് 68
എറണാകുളം 15
മലപ്പുറം 86
പാലക്കാട് 41
കോട്ടയം 59
ആലപ്പുഴ 30
തൃശൂര്‍ 40
ഇടുക്കി 70
പത്തനംതിട്ട 17
കണ്ണൂര്‍ 38
വയനാട് 17

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :

തിരുവനന്തപുരം 65
കൊല്ലം 57
കാസര്‍കോട് 53
കോഴിക്കോട് 41
എറണാകുളം 69
മലപ്പുറം 88
പാലക്കാട് 9
കോട്ടയം 13
ആലപ്പുഴ 150
തൃശൂര്‍ 45
ഇടുക്കി 25
പത്തനംതിട്ട 49
കണ്ണൂര്‍ 32
വയനാട് 49

കഴിഞ്ഞ 24 മണിക്കൂറിനകം 18417 സാമ്പിളുകള്‍ പരിശോധിച്ചു. 155148 പേരാണ് നിരീക്ഷണത്തിലുള്ളത്. 9397 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1237 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 9611.

ഇതുവരെ ആകെ 354480 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 3842 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 114832 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 111105 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 495 ആയി.

Latest