Covid19
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ്

ഭോപ്പാല്‍| മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത് അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
കൊവിഡിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും അടിയന്തരമായി പരിശോധന നടത്തണമെന്നും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റൈനില്‍ പോകണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
കൊവിഡ് യഥാസമയം ചികിത്സിച്ചാല്‍ രോഗികള്‍ രക്ഷപ്പെടുമെന്നും മാര്‍ച്ച് 25 മുതല്‍ കൊറോണയുടെ അവലോകനം താന്‍ ചെയ്യാറുണ്ട്. വീഡിയോ കോണ്‍ഫറന്‍സ് വഴി അവലോകനം തുടരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തന്റെ അഭാവത്തില്‍ ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര, നഗരവികസന മന്ത്രി ഭൂപേന്ദ്ര സിംഗ്, ആരോഗ്യ-വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് , ആരോഗ്യ മന്ത്രി ഡോ. പ്രഭുറാം ചൗധരി എന്നിവര്‍ യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ചികിത്സക്കിടയിലും സംസ്ഥാനത്ത് കൊവിഡ് നിയന്ത്രിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.