Connect with us

Covid19

കൊവിഡ്: സഊദിയില്‍ 37 മരണം, 2,378 പേര്‍ക്ക് പുതുതായി രോഗബാധ

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് ബാധിച്ച് 37 പേര്‍ മരിക്കുകയും 24 മണിക്കൂറിനിടെ 2,378 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 2,241 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,62,772 പേര്‍ക്കാണ് രാജ്യത്ത് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,15,731 പേരാണ് വെള്ളിയാഴ്ച വരെ രോഗമുക്തി നേടിയത്. 2,672 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. രോഗബാധിതരില്‍ 44,369 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 2,143 രോഗികളുടെ നില ഗുരുതരമാണെന്നും മന്ത്രാലയം അറിയിച്ചു.

മക്ക (195), റിയാദ് (139), അല്‍-ഹുഫൂഫ് (135), ഹഫര്‍ അല്‍ ബാത്തിന്‍ (130), അല്‍ മുബറസ് (123), ത്വായിഫ് (114), ദമാം (93), നജ്റാന്‍ (69), ബുറൈദ (68), ഹാഇല്‍ (66), ജിദ്ദ (53), മദീന (48), ജിസാന്‍ (41) എന്നീ പ്രദേശങ്ങളിലാണ് വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്.

Latest