Covid19
രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍; 968 പേര്‍ക്ക് രോഗം മാറി; സ്ഥിരീകരിച്ചത് 885 പേര്‍ക്ക്

തിരുവനന്തപുരം | സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗമുക്തരുടെ എണ്ണം പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തെ മറികടന്നു. ഇന്ന് 885 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തി നേടിയത് 968 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 724 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗമുണ്ടായത്. 56 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ 64 പേര്‍ക്കും അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്ന 68 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആയി.
സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ മരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ചെറയിന്‍കീഴ് സ്വദേശി മുരുകന്‍ (46), കാസര്‍കോട് എളങ്കൂര്‍ സ്വദേശി ഖൈറുന്നീസ (48), കാസര്‍കോട് ചിറ്റാരി സ്വദേശി മാധവന്‍ (68), ആലപ്പുഴ കലവൂര്‍ സ്വദേശി മറിയാമ്മ (85) എന്നിവരാണ് മരിച്ചത്.
കോവിഡ് പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്
തിരുവനന്തപുരം-167
കൊല്ലം-133
പത്തനംതിട്ട-23
ഇടുക്കി-29
കോട്ടയം-50
ആലപ്പുഴ-44
എറണാകുളം-69
തൃശൂര്‍-33
പാലക്കാട്-58
മലപ്പുറം-58
കോഴിക്കോട്-82
വയനാട്-15
കണ്ണൂര്‍-18
കാസര്‍കോട്-106
നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്
തിരുവനന്തപുരം-101
കൊല്ലം-54
പത്തനംതിട്ട-81
ഇടുക്കി-96
കോട്ടയം-74
ആലപ്പുഴ-49
എറണാകുളം-151
തൃശൂര്‍-12
പാലക്കാട്-63
മലപ്പുറം-24
കോഴിക്കോട്-66
വയനാട്-21
കണ്ണൂര്‍-108
കാസര്‍കോട്-68
കഴിഞ്ഞ 24 മണിക്കൂറിനിടെ 25160 സാംപിളുകള്‍ പരിശോധിച്ചു. 156767 പേര്‍ നിരീക്ഷണത്തില്‍. 9297 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 1346 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9371 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,38,038 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. ഇതില്‍ 9,185 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 1,09,635 സാമ്പിളുകള്‍ ശേഖരിച്ചു. അതില്‍ 1,05,433 സാമ്പിളുകള്‍ നെഗറ്റീവാണ്. സംസ്ഥാനത്ത് ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 453 ആയിട്ടുണ്ട്.