Connect with us

National

മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്നു

Published

|

Last Updated

ഭോപ്പാൽ| മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചുകൊന്നു. ഗ്വാളിയോർ ആസ്ഥാനമായുള്ള ദിനപത്രത്തിൽ ജോലി ചെയ്യുന്ന 35 കാരനായ സുനിൽ തിവാരി ആണ് കൊല്ലപ്പെട്ടത്. പൂർവ വൈരാഗ്യമാണ് അക്രമണത്തിന് കാരണമായതെന്ന് പോലീസ് സബ് ഡിവിനൽ ഓഫീസർ ബൽറാം സിംഗ് പരിഹാർ പറഞ്ഞു.

ഇന്നലെ വൈകീട്ട് സെന്ദ്രി പോലീസ് സ്‌റ്റേഷന പരിധിയിലെ പുത്രി ഖേര ഗ്രാമത്തിന് സമീപമാണ് സംഭവം. മോട്ടോർ സൈക്കിളിൽ ഗ്രാമത്തിലേക്ക് പോകുകയായിരുന്ന സുനിൽ തിവാരിയെയും സഹോദരനെയും ഏഴംഗ സംഘം തടഞ്ഞുനിർത്തി അക്രമിക്കുകയായിരുന്നു.

സുനിലിന്റെ സഹോദരൻ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട് ഗ്രാമത്തിലെത്തി സഹായം അഭ്യർഥിച്ച് തിരിച്ചെത്തിയപ്പോഴേക്കും അക്രമണകാരികൾ രക്ഷപ്പെട്ടിരുന്നു. ഗുരുതര പരുക്കേറ്റ സുനിൽ തിവാരിയെ ഝാൻസി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചു. കണ്ടാലറിയാകുന്ന മൂന്ന് പേരുൾപ്പെടെ ഏഴ് പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ടെന്നും ഇവരെല്ലാം ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

Latest