Connect with us

Kerala

സ്വർണം തിളങ്ങുന്നു; പവന് 37,400 രൂപ

Published

|

Last Updated

കോഴിക്കോട്| പവന് എക്കാലത്തെയും ഉയർന്ന വില രേഖപ്പെടുത്തി. റെക്കോർഡുകൾ തിരുത്തി കുറിച്ച് സ്വർണവില പുതിയ ഉയരത്തിൽ. ഇന്നലെ 37,280 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്ന് അത് 120 രൂപ വർധിച്ച് 37,400 രൂപയിലെത്തി. ഗ്രാമിന് 15 രൂപ വർധിച്ച് 4,675 രൂപയായി. കഴിഞ്ഞ ദിവസം 160 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇന്നലെയും ഇന്നുമായി 640 രൂപ കൂടി വർധിച്ചതോടെ മൂന്ന് ദിവസം കൊണ്ട് സ്വർണവിലയിൽ 800 രൂപയാണ് ഉയർന്നത്.

ഈ മാസം ആദ്യം ഒരു പവൻ സ്വർണവില 36,160 രൂപയായിരുന്നു. പിന്നീട് ആറാം തീയതി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും (35,800) തുടർന്നിങ്ങോട്ട് ദിനേനയെന്നോണം റെക്കോർഡുകൾ ഭേദിക്കുന്ന നിലയിലായിരുന്നു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ മഞ്ഞലോഹത്തിലേക്ക് ആളുകൾ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. ആഗോളതലത്തിൽ സ്വർണത്തിൽ നിക്ഷേപങ്ങൾ കൂടുന്നതിനാൽ വില തുടർന്നും ഉയരാൻ തന്നെയാണ് സാധ്യത.