Connect with us

International

രക്ഷിതാക്കളെ കൊലപ്പെടുത്തിയ രണ്ട് താലിബാൻ ഭീകരരെ അഫ്ഗാൻ പെൺകുട്ടി വെടിവെച്ചുകൊന്നു

Published

|

Last Updated

കാബൂൾ| അഫ്ഗാനിസ്ഥാനിൽ രക്ഷിതാക്കളെ ആക്രമിച്ച് കൊലപ്പെടുത്തിയ രണ്ട് താലിബാൻ ഭീകരരെ അഫ്ഗാൻ പെൺകുട്ടി വെടിവെച്ചുകൊന്നു. ഘോർ പ്രവിശ്യയിലെ ഗ്രിവ ജില്ലയിലാണ് സംഭവം. തൻറെ പിതാവ് സർക്കാൻ അനുകൂലിയാണെന്നതിൻറെ പേരിലാണ് ഭീകരർ വീട്ടിൽ വന്ന് ആക്രമണം നടത്തിയതെന്ന് കുട്ടി വ്യക്തമാക്കി. 14 കാരിയുടെ ധൈര്യത്തെ പ്രശംസിച്ച് നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

ആക്രമിക്കാനെത്തിയ ഭീകരരെ എകെ47 തോക്ക് ഉപയോഗിച്ചാണ് പെൺകുട്ടി വെടിവച്ചിട്ടത്. തോക്കുമായിരിക്കുന്ന പെൺകുട്ടിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യമീഡിയയിൽ തരംഗമായിരിക്കുകയാണ്. പിന്നീട് വീണ്ടും താലിബാൻ പ്രവർത്തകർ എത്തിയെങ്കിലും നാട്ടുകാരും സർക്കാർ അധികൃതരും ചേർന്ന് കുടുംബത്തിന് സംരക്ഷണമൊരുക്കി.

അഫ്ഗാനിസ്ഥാനിലെ ഏറ്റവും അവികസിതമായ പടിഞ്ഞാറൻ പ്രവിശ്യയാണ് ഘോർ. താലിബാന് ശക്തമായ സാന്നിധ്യം ഇപ്പോഴും ഉള്ള ഈ പ്രദേശത്ത് സ്ത്രീകളക്കെതിരായ കുറ്റകൃത്യങ്ങൾ അധികമായി നടക്കുന്നുവെന്നാണ് റിപ്പോർട്ട്.

---- facebook comment plugin here -----