ഹജ്ജിന് അനുമതി ലഭിച്ചവര്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം

Posted on: July 20, 2020 8:26 pm | Last updated: July 20, 2020 at 8:26 pm

ദമാം | ഈ വര്‍ഷത്തെ ഹജ്ജിന് അനുമതി ലഭിച്ചവരുടെ ആദ്യ ഘട്ട ക്വാറന്റൈന്‍ ആരംഭിച്ചു. ഹജ്ജിന് മുമ്പ് ഏഴ് ദിവസമാണ് ക്വാറന്റൈനില്‍ കഴിയേണ്ടത്. ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ച ശേഷം പതിനാല് ദിവസം ക്വാറന്റൈനില്‍ കഴിയണം.

തീര്‍ഥാടകരുടെ സുരക്ഷക്ക് പ്രത്യേക പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് രണ്ട് ഘട്ടങ്ങളിലായി ക്വാറന്റൈന്‍ നടപടിക്രമങ്ങള്‍ നടപ്പാക്കുന്നത്. കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഏറ്റവും ഉയര്‍ന്ന ആരോഗ്യ മാനദണ്ഡങ്ങളാണ് ഈ വര്‍ഷം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സുരക്ഷയുടെ ഭാഗമായി ഈ വര്‍ഷം ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതി. പതിനായിരം പേര്‍ക്ക് മാത്രമാണ് അനുമതി.