National
അക്രമം പ്രോത്സാഹിപ്പിച്ചു: പഞ്ചാബി ഗായകനെതിരേ കേസ്

ചണ്ഡിഗഡ്| കലാപം പ്രോത്സാഹിപ്പിച്ചതിന് പഞ്ചാബി ഗായകന്‍ സിദ്ധു മോസെവാലക്കെതിരേ കേസെടുത്തു. സാമൂഹിക മാധ്യമങ്ങളില്‍ സിദ്ധു അടുത്തിടെ റിലീസ് ചെയ്ത സഞ്ജു എന്ന ഗാനത്തിലാണ് ആക്രമണം പ്രോത്സാഹിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
ഗായകനെതിരേ ഇത് രണ്ടാമാത്തെ കേസാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് ഏ കെ 47 തോക്ക് ഉപയോഗിച്ച് വെടിവെക്കുന്നതിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും അത് വൈറലാകുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മെയ് നാലിന് മോസെവാലക്കെതിരേ വിവധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
സിദ്ധുവിന്റെ ഗാനത്തില്‍ ആയുധം ഉപയോഗിക്കുന്നതിനെ കുറിച്ച് കൂടുതലായി വിവരിക്കുന്നുണ്ടെന്നും എഫ് ഐ ആറില്‍ പറയുന്നു. ആയുധ ആക്റ്റ് അനുസരിച്ചാണ് കേസെടുത്തതെന്ന് എ ഡി ജി പി അര്‍പിത് ശുക്ല പറഞ്ഞു. മോസെവാലയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലാണ് പാട്ട് റിലീസ് ചെയ്തത്.