National
അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ഉന്നത വ്യോമസേനാ കമാന്‍ഡര്‍മാര്‍

ലഡാക്ക്| കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവ് വരുത്തുന്നത് സംബന്ധിച്ച് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെ എസ് ഭദൗരിയയുടെ നേതൃത്വത്തിലുള്ള ഉന്നത വ്യോമസേനാ കമാന്‍ഡര്‍മാര്‍ ചര്‍ച്ച ചെയ്യും.
ആവശ്യമെങ്കില്‍ വ്യോമസേനയുടെ ഇരട്ട എഞ്ചിന്‍ യുദ്ധവിമാനം വിന്യസിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്യും. ഈ മാസം അവസാനത്തോടെ ഇന്ത്യയിലെത്താനിരിക്കുന്ന റാഫേല്‍ യുദ്ധവിമാനങ്ങളുടെ ഏകീകരണവും രണ്ട് ദിവസത്തെ കൂടികാഴ്ചയില്‍ ചര്‍ച്ച ചെയ്യും.
സു-30 എം കെ ഐ, മിറാജ് 2000 എന്നിയുദ്ധവിമാനങ്ങളുമായി ഏകോപിപ്പിച്ച് വടക്കന്‍ അതിര്‍ത്തികളില്‍ സൈനിക നീക്കത്തിനായി റാഫേല്‍ യുദ്ധവിമാനങ്ങളെ വിന്യസിക്കുന്നതില്‍ വ്യോമസേന ശ്രദ്ധ കേന്ദ്രീകരിക്കും.
കിഴക്കന്‍ ലഡാക്ക് മുതല്‍ അരുണാചല്‍പ്രദേശ് വരെയുള്ള അതിര്‍ത്തികളില്‍ വ്യോമസേന തങ്ങളുടെ വിമാനങ്ങളെ വിന്യസിച്ചിട്ടുണ്ട്. അതിര്‍ത്തി രേഖയില്‍ ചൈനീസ് സൈന്യത്തിന്റെ സ്ഥിതിഗതികളും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിലയിരുത്തും