National
രാജസ്ഥാനില്‍ അടുത്തയാഴ്ച വിശ്വാസവോട്ടെടുപ്പ് നടന്നേക്കുമെന്ന് സൂചന

ജയ്പൂര്‍| കോണ്‍ഗ്രസ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച പ്രാദേശിക പാര്‍ട്ടിയിലെ എം എല്‍ എമാര്‍ വീണ്ടും പിന്തുണ പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ശനിയാഴ്ച രാത്രി ഗവര്‍ണറുമായി കൂടികാഴ്ച നടത്തി.
ഗവര്‍ണര്‍ കല്‍രാജ് മിശ്രയുമായാണ് അദ്ദേഹം കൂടികാഴ്ച നടത്തിയത്. അടുത്തയാഴ്ച നിയമസഭ വിളിച്ചുകൂട്ടി ഗെഹ്ലോട്ട് വിശ്വാസവോട്ടെടുപ്പ് നടത്തുമെന്നാണ് സൂചനയെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അടുത്തയാഴ്ച നിയമസഭാ സമ്മേളനം വിളിക്കാനുള്ള ആഗ്രഹം അദ്ദേഹം ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.
അയോഗ്യത നോട്ടീസിനെതിരേ സച്ചിന്‍ പൈലറ്റ് ക്യാമ്പ് സമര്‍പ്പിച്ച ഹരജി ചൊവ്വാഴ്ച രാജസ്ഥാന്‍ ഹൈക്കോടതി പരിഗണിച്ച ശേഷമാകും ഹെഗ്ലോട്ട് തീരുമാനമെടുക്കുക. 109 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന് ഗെഹ്ലോട്ട് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നുണ്ട്. അതേസമയം, 30 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന് സച്ചിന്‍ പൈലറ്റും അവകാശപ്പെടുന്നുണ്ട്.