Connect with us

National

റിസോര്‍ട്ട് ജീവിതം "അടിച്ചുപൊളിച്ച്" രാജസ്ഥാന്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍

Published

|

Last Updated

ജയ്പൂര്‍| രാജസ്ഥാനില്‍ രാഷട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ മുഖ്യമന്ത്രി ഗെഹ്ലോട്ട് ഉള്‍പ്പെടെയുള്ള ഭരണകക്ഷി അംഗങ്ങള്‍ റിസോര്‍ട്ട് ജീവിതം അടിച്ചുപൊളിക്കുന്നു. ഇന്നോ നാളയോ സര്‍ക്കാര്‍ താഴെ വീഴുമെന്ന ഭയത്താല്‍ കോണ്‍ഗ്രസ് കഴിയുമ്പോഴാണ് റിസോര്‍ട്ടിലെ ആഘോഷ നിമമിഷങ്ങള്‍ പുറത്ത് വരുന്നത്.

സച്ചിന്‍ പൈലറ്റ് ക്യാമ്പ് ഡല്‍ഹിയിലാണ് കഴിയുന്നത്. എം എല്‍ എമാര്‍ താമസിക്കുന്ന ആഡംബര ഹോട്ടലില്‍ യോഗ, സിനിമ, പാചകം എന്നിവയിലൊക്കെ മുഴുകിയാണ് ഇവര്‍ സമയം ചെലവഴിക്കുന്നത്. വിമത നേതാവ് സച്ചിന്‍ പൈലറ്റിനെയും 18 എം എല്‍ എമാരെയും കോടതി അയോഗ്യരാക്കുമോ എന്നത് സംബന്ധിച്ച വാദം കേള്‍ക്കല്‍ നടക്കുമ്പോഴാണ് ഹെഗ്ലോട്ടും കൂട്ടരും ഹോട്ടലില്‍ പാചകപരീക്ഷണത്തിലും യോഗയിലും മുഴുകുന്നത്.

എം എല്‍ എമാര്‍ മാസ്‌ക് ഉപയോഗിക്കാതെ സാമൂഹിക അകലം പാലിക്കാതെ യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ചില എം എല്‍ എമാര്‍ ഹോട്ടലിലെ ചീഫ് ഷെഫിനോടൊപ്പം പാചകപരീക്ഷണത്തിലാണ്. പിസയും പാസ്തയും ബട്ടറുമൊക്കെ തയ്യാറാക്കുന്ന തിരക്കിലാണ് അവര്‍. സച്ചിന്‍ പൈലറ്റ് പാര്‍ട്ടിക്കെതിരേ കലാപം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ താഴെ വീഴാതിരിക്കുന്നതിന് വേണ്ടിയാണ് ഗെഹ്ലോട്ട് തന്നെ പിന്തുണക്കുന്നവരുമായി റിസോര്‍ട്ടില്‍ കഴിയുന്നത്.

Latest