Connect with us

National

തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസ രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസ രാജിവെച്ചു. ഏഷ്യന്‍ വികസന ബാങ്കിന്റെ (എ ഡി ബി) വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനാണ് രാജിയെന്നാണ് അറിയുന്നത്. അദ്ദേഹത്തിന്റെ നിയമനവാര്‍ത്ത ബുധനാഴ്ചയാണ് എ ഡി ബി പുറത്തുവിട്ടത്.

1980 ബാച്ച് ഐ എഎസ്. ഉദ്യോഗസ്ഥനായ അദ്ദേഹം 2018 ജനുവരി 23നാണ് തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റത്. സുനില്‍ അറോറ വിരമിക്കുമ്പോള്‍ കീഴ്‌വഴക്കപ്രകാരം മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറാകേണ്ടത് തൊട്ടടുത്ത മുതിര്‍ന്ന അംഗമായ ലവാസയായിരുന്നു. അതിനിടെയാണ് അദ്ദേഹം എ ഡി ബി യിലേക്ക് പോകുന്നത്. ഓഗസ്റ്റ് 31-ന് ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ദിവാകര്‍ ഗുപ്ത സ്ഥാനമൊഴിയുമ്പോള്‍ ലവാസ സ്ഥാനമേല്‍ക്കും.

2019ലെ പൊതുതിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി ജെ പി അധ്യക്ഷനായിരുന്ന അമിത് ഷായ്ക്കും എതിരായ പെരുമാറ്റച്ചട്ടലംഘന ആരോപണങ്ങളില്‍ ഇരുവര്‍ക്കുമെതിരേ നിലപാടെടുത്ത് ലവാസ ശ്രദ്ധ നേടിയിരുന്നു.കമ്മിഷനിലെ മറ്റംഗങ്ങള്‍ പെരുമാറ്റച്ചട്ടലംഘനം നടന്നില്ലെന്ന നിലപാടിലായിരുന്നു.നേരത്തെ ധനകാര്യം, പരിസ്ഥിതി, വ്യോമയാനം എന്നീ വകുപ്പുകളുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Latest