International
2022 ഖത്വര്‍ ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു
		
      																					
              
              
            
ദോഹ | 2022 ഖത്വര്‍ ലോകകപ്പ് മത്സരക്രമം ഫിഫ പ്രഖ്യാപിച്ചു. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18വരെയാണ് മത്സരങ്ങള്‍. ഖത്വറിന്റെ ദേശീയ ദിനമായ ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം .. 60000 പേര്‍ക്ക് ഇരിക്കാവുന്ന അല്‍ ഖോറിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.
ആദ്യ മത്സരം പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്കും (ഇന്ത്യന്‍ സമയം വൈകുന്നേരം 3.30ന്) രണ്ടാം മത്സരം ഉച്ചകഴിഞ്ഞ് നാലിനും (ഇന്ത്യന്‍ സമയം 6.30) മൂന്നാം മത്സരം രാത്രി ഏഴിനും (ഇന്ത്യന്‍ സമയം 9.30ന്) നാലാമത്തെ മത്സരം രാത്രി 10നും (ഇന്ത്യന്‍ സമയം രാത്രി 12.30ന്) നടക്കും.
പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പ്രാദേശിക സമയം വൈകുന്നേരം ആറ് (ഇന്ത്യന്‍ സമയം 8.30), രാത്രി 10 എന്നിങ്ങനെയാണ്. സെമിഫൈനല്‍ മത്സരങ്ങള്‍ പ്രാദേശികസമയം രാത്രി 10നാണ്. ഫൈനലും ലൂസേഴ്‌സ് ഫൈനലും പ്രാദേശിക സമയം വൈകുന്നേരം ആറ് മണിക്കാണ്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

