Connect with us

Business

ഇന്ത്യയില്‍ നിര്‍മിച്ച 5ജിയുമായി ജിയോ; സ്‌പെക്ട്രം ലഭിച്ചാലുടന്‍ പരീക്ഷണം

Published

|

Last Updated

മുംബൈ | ഇന്ത്യയില്‍ തന്നെ വികസിപ്പിക്കുകയും രൂപകല്പനയും ചെയ്ത 5ജി തയ്യാറെന്ന് റിലയന്‍സ് ജിയോ. 5ജി സ്‌പെക്ട്രം ലഭിച്ചാലുടന്‍ പരീക്ഷണം നടത്തുമെന്നും അടുത്ത വര്‍ഷത്തോടെ പ്രവര്‍ത്തന സജ്ജമാകുമെന്നും മുകേഷ് അംബാനി അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 5ജി സ്‌പെക്ട്രം ലേലം ആരംഭിച്ചിട്ടില്ല. ടെലികോം വ്യവസായ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി കാരണം 2021 വരെ ലേലം നീട്ടിയിരിക്കുകയാണ് സര്‍ക്കാര്‍. 20 സ്റ്റാര്‍ട്ട് അപ് പങ്കാളികളുമായി ചേര്‍ന്നാണ് ലോകോത്തര 5ജി വികസിപ്പിച്ചതെന്ന് അംബാനി അറിയിച്ചു.

4ജി, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഉപകരണങ്ങള്‍, ഒ എസ്, ബിഗ് ഡാറ്റ, എ ഐ, എ ആര്‍/ വി ആര്‍, ബ്ലോക് ചെയ്ന്‍, നാച്വറല്‍ ലാംഗ്വേജ് അണ്ടര്‍സ്റ്റാന്‍ഡിംഗ്, കമ്പ്യൂട്ടര്‍ വിഷന്‍ തുടങ്ങിയവയും ജിയോ വികസിപ്പിച്ചത് ഈ സംരംഭകരുമായി ചേര്‍ന്നാണ്. മൊബൈല്‍ ബ്രോഡ്ബാന്‍ഡിന്റെ അടുത്ത തലമുറയാണ് 5ജി. നിലവിലെ 4ജി എല്‍ ടി ഇ കണക്ഷന് പകരമായാണ് 5ജി വരിക. അതിവേഗ ഡൗണ്‍ലോഡ്, അപ്ലോഡ് അടക്കം നിരവധി പ്രയോജനങ്ങളാണ് 5ജിയിലൂടെ സാധ്യമാകുക.

Latest