Connect with us

Kerala

കോന്നി മെഡിക്കല്‍ കോളജില്‍ അഞ്ച് പദ്ധതികള്‍ നാളെ നാടിന് സമര്‍പ്പിക്കും; മെഡിക്കല്‍ ഐ സി യുവും പ്രവര്‍ത്തനം ആരംഭിക്കും

351.72 കോടി രൂപയുടെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്

Published

|

Last Updated

പത്തനംതിട്ട |  കോന്നി മെഡിക്കല്‍ കോളജില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച വിവിധ പദ്ധതികള്‍ നാളെ രാവിലെ നാടിന് സമര്‍പ്പിക്കും. 84 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച 17 കിടക്കകളോട് കൂടിയ മെഡിക്കല്‍ ഐ സി യു, 22.80 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച അക്കാദമിക് ബ്ലോക്ക് ഫേസ് രണ്ട്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, 16.25 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച 40 അപ്പാര്‍ട്ട്മെന്റുകള്‍ ഉള്ള ടൈപ്പ് ഡി ക്വാര്‍ട്ടേഴ്സ്, 9.10 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച 40 അപ്പാര്‍ട്ട്മെന്റുകളുള്ള ടൈപ്പ് ബി ക്വാര്‍ട്ടേഴ്സ്, 1.05 കോടി ചെലവഴിച്ച് രണ്ട് നിലകളിലായി നിര്‍മിച്ച ഡീന്‍ വില്ല എന്നിവയാണ് നാടിന് സമര്‍പ്പിക്കുന്നത്.

351.72 കോടി രൂപയുടെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ടൈപ്പ് എ, സി ക്വാര്‍ട്ടേഴ്സ്, ഹോസ്പിറ്റല്‍ ബ്ലോക്ക് രണ്ട്, ഓഡിറ്റോറിയം തുടങ്ങിയവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.

നിലവില്‍ അത്യാഹിത വിഭാഗത്തില്‍ ഓക്സിജന്‍ സപ്പോര്‍ട്ടോടെ 30 കിടക്കകളും മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍ സംവിധാനവും ഒരുക്കി. 16.68 ലക്ഷം ചെലവഴിച്ച് പീഡിയാട്രിക് ഐ സി യു സജ്ജമാക്കി. ലക്ഷ്യ പദ്ധതി പ്രകാരം 3.5 കോടിയുടെ ലേബര്‍ റൂം സജ്ജമാക്കി. 2.74 കോടി ചെലവഴിച്ച് ബ്ലഡ് ബാങ്ക് യാഥാര്‍ഥ്യമാക്കി. അഞ്ച് കോടി മുതല്‍ മുടക്കി ജില്ലയിലെ ആദ്യത്തെ അത്യാധുനിക 128 സ്ലൈസ് സി.ടി സ്‌കാന്‍ സജ്ജമാക്കി. 13.66 കോടി ചെലവഴിച്ച് ഗേള്‍സ് ഹോസ്റ്റലും 11.99 കോടി ചെലവഴിച്ച് ബോയ്സ് ഹോസ്റ്റലും സജ്ജമാക്കി. നിലവില്‍ നാല് ബാച്ചുകളിലായി 400 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നു. നിര്‍മാണം പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്ഘാടനം നാളെ രാവിലെ 11ന് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും

 

---- facebook comment plugin here -----

Latest