Connect with us

Kerala

തൊണ്ടിമുതല്‍ കേസ്; ശിക്ഷാവിധിക്കെതിരെ അപ്പീല്‍ നല്‍കി ആന്റണി രാജു

ഹരജി ശനിയാഴ്ച തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും

Published

|

Last Updated

തിരുവനന്തപുരം |  തൊണ്ടിമുതല്‍ കേസിലെ ശിക്ഷാവിധിക്കെതിരെ അപ്പീല്‍ നല്‍കി മുന്‍ മന്ത്രി ആന്റണി രാജു. തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ നല്‍കിയത്. ഹരജി ശനിയാഴ്ച കോടതി പരിഗണിക്കും.

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിനും ഒന്നാം പ്രതി കെ എസ് ജോസിനും നെടുമങ്ങാട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് കോടതി മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ജനുവരി മൂന്നിനായിരുന്നു വിധി വന്നത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു.

ഗൂഢാലോചനയ്ക്ക് ആറ് മാസം തടവ്, തെളിവ് നശിപ്പിക്കലിന് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കിയതിന് മൂന്ന് വര്‍ഷം തടവ് എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്.

തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ തിരിമറി നടത്തി പ്രതിക്ക് ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. 1990 ലാണ് സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ വിദേശിയെ കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ ആന്റണി രാജു തൊണ്ടി മുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്.

 

Latest