Connect with us

National

കശ്മീരിൽ ബി ജെ പി പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി

Published

|

Last Updated

ശ്രീനഗർ| പ്രാദേശിക ബി ജെ പി നേതാവും ബാരാമുല്ലയിലെ വാട്ടർഗാം മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റുമായ മെരാജുദ്ദീൻ മല്ലയെ വടക്കൻ കശ്മീരിൽ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയി. റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു കാറിലെത്തിയ അജ്ഞാതർ ഇയാളെ തട്ടിക്കൊണ്ടുപോയത്. ഇയാൾക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാസേന തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ബന്ദിപ്പോരയിൽ ബി ജെ പി നേതാവ് ഷെയ്ഖ് വസീം ബാരിയെയും സഹോദരനെയും പിതാവിനെയും കഴിഞ്ഞയാഴ്ച താവ്രവാദികൾ വെടിവെച്ചു കൊന്നിരുന്നു.