കുട്ടിഹസൻ ദാരിമിക്ക് കാരണം കാണിക്കൽ നോട്ടീസ്

Posted on: July 14, 2020 11:42 pm | Last updated: July 14, 2020 at 11:42 pm


കോഴിക്കോട് | ഇ കെ വിഭാഗം സമസ്തയെ ഇകഴ്ത്തുന്ന രൂപത്തിൽ സോഷ്യൽ മീഡിയയിൽ അഭിമുഖം നൽകിയതിന് ആർ വി കുട്ടിഹസൻ ദാരിമിക്ക് ഷോക്കോസ് നോട്ടീസ്.

ഇ കെ വിഭാഗം ലീഗ് വിരുദ്ധ നിലപാട് എടുത്താൽ മദ്‌റസകൾ പൂട്ടിപ്പോകുമെന്ന തരത്തിലുള്ള പരാമർശം നടത്തിയതിനാണ് നടപടി. ഫേസ്ബുക്കിലായിരുന്നു അഭിമുഖം. 12 ലക്ഷം വിദ്യാർഥികൾ സമസ്തയുടെ മദ്‌റസയിൽ പഠിക്കുന്നുണ്ടെങ്കിൽ 11 ലക്ഷത്തി തൊണ്ണൂറ്റയ്യായിരം വിദ്യാർഥികൾ ലീഗുകാരുടെ കുട്ടികളാണെന്നും കൂടാതെ, ഓരോ മാസവും വിദ്യാഭ്യാസ ബോർഡിൽ നിന്ന് നൂറുകണക്കിന് മദ്‌റസകൾ പിൻവലിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കുട്ടിഹസൻ ദാരിമിയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട സാഹചര്യത്തിൽ ഒരാഴ്ചക്കകം വിശദീകരണം നൽകണമെന്നാണ് സമസ്ത ഇ കെ വിഭാഗം ഷോക്കോസ് നോട്ടീസിൽ ആവശ്യപ്പെട്ടത്. സുന്നി മഹല്ല് ഫെഡറേഷന്റെ കോഴിക്കോട് ജില്ലാ പ്രസിഡന്റാണ് കുട്ടിഹസൻ ദാരിമി.

ALSO READ  മുല്ലപ്പള്ളിയെ തള്ളി ലീഗ്; പേരിന് പിന്തുണച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും; പാര്‍ട്ടിക്കുളളിലും അമര്‍ഷം ശക്തം