തെലങ്കാനയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന ട്രാക്ടറിന്റെ സാരഥിയായി ഡോക്ടര്‍

Posted on: July 13, 2020 10:58 pm | Last updated: July 14, 2020 at 7:50 am

ഹൈദരാബാദ് | കൊവിഡ്- 19 ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന ട്രാക്ടറിന്റെ ഡ്രൈവറായി ഡോക്ടര്‍. കൊവിഡ് രോഗികളുടെ മൃതദേഹങ്ങളോട് മനുഷ്യത്വരഹിതമായി പെരുമാറുന്ന വാര്‍ത്തകള്‍ക്കിടെ തെലങ്കാനയിലാണ് ഈ സംഭവം.

പെഡാപള്ളി ജില്ലയില്‍ ജില്ലാ മെഡിക്കല്‍ നിരീക്ഷണ ഉദ്യോഗസ്ഥനായ ഡോ.പെണ്ട്യാല ശ്രീറാം ആണ് ട്രാക്ടര്‍ ഓടിച്ചത്. ആശുപത്രിയില്‍ ആംബുലന്‍സ് ലഭ്യമല്ലാതെ വന്നതോടെയാണ് മൃതദേഹം ശ്മശാനത്തിലേക്ക് എത്തിക്കാന്‍ ട്രാക്ടര്‍ തിരഞ്ഞെടുത്തത്. മുനിസിപ്പല്‍ അധികൃതര്‍ ട്രാക്ടര്‍ വിട്ടുനല്‍കിയെങ്കിലും ഡ്രൈവര്‍ ഓടിക്കാന്‍ വിസമ്മതിച്ചു.

തുടര്‍ന്ന് 45കാരനായ ഡോക്ടര്‍ ട്രാക്ടര്‍ ഓടിക്കുകയായിരുന്നു. പി പി ഇ കിറ്റ് ധരിച്ച് ഡോക്ടര്‍ ട്രാക്ടര്‍ ഓടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പെഡാപ്പള്ളി ജില്ലാ ആശുപത്രിയിലെ ആദ്യ കൊവിഡ് മരണമായിരുന്നു.

ALSO READ  കൊവിഡ് ടെസ്റ്റ്: സ്വകാര്യ ലാബുകളുടെ നിരക്ക് കുറച്ച് മഹാരാഷ്ട്ര