Connect with us

National

ഒഡീഷ സര്‍ക്കാര്‍ ആറ് ലക്ഷം രൂപ തലക്ക് വിലയിട്ട രണ്ട് മാവോയിസ്റ്റുകള്‍ കീഴടങ്ങി

Published

|

Last Updated

കട്ടക്ക്| നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പോലീസ് ആറ് ലക്ഷം രൂപ തലക്ക് വിലയിട്ട വനിതാ കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ള രണ്ട് മാവോയിസ്റ്റുകള്‍ പോലീസില്‍ കീഴടങ്ങി. ഒഡീഷയിലെ മാല്‍ക്കന്‍ഗിരി ജില്ലയിലാണ് സംഭവം.

ഏരിയ കമ്മിറ്റി അംഗമായ കന്നമധി, ചത്തീസ്ഗഡ് സ്വദേശിയായ ലേഖ പൂനം എന്നിവരാണ് മാല്‍ക്കന്‍ഗിരി പോലീസ് മുമ്പാകെ കീഴടങ്ങിയത്. മാവോയിസ്റ്റുകള്‍ നിരപരാധികളെ ചൂഷണം ചെയ്യുകയും കൊള്ളയടിക്കുകയുമാണെന്ന് എസ് പി റിഷികേഷ് ഡി ഖിലാരി പറഞ്ഞു.

24കാരനായ മധി മാല്‍ക്കന്‍ഗിരി ജല്ലയിലെ കലിമേല സ്വദേശിയാണ്. മധിയുടെ തലക്ക് നാല് ലക്ഷം രൂപയാണ് ഒഡീഷ സര്‍ക്കാര്‍ വിലയിട്ടിരുന്നതെന്നും എസ് പി പറഞ്ഞു. 2013ലാണ് നിരോധിത സംഘടനയില്‍ മധി ചേരുന്നത്. 22കാരിയായ ലേകയുടെ തലക്ക് രണ്ട് ലക്ഷം രൂപയാണ് സര്‍ക്കാര്‍ വിലയിട്ടത്. കൊലപാതകംഉള്‍പ്പെടെയുള്ള 10 കേസുകളില്‍ പ്രതിയാണ് മധി.

മാവോയിസ്റ്റുകള്‍ ദരിദ്രരെ സഹായിക്കുന്നതിന് പകരം അവരെ കൊള്ളയട്ടിക്കുകയും ആക്രമിക്കുകയുമാണ് ചെയ്യുന്നത്. ഇത് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ആക്രമത്തിന്റെ പാത ഉപേക്ഷിച്ച് പോലീസിന് കീഴടങ്ങിയതെന്നും ഇവര്‍ പറഞ്ഞു.