Connect with us

Covid19

2,500 രൂപക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; ആശുപത്രി ലൈസൻസ് റദ്ദാക്കി

Published

|

Last Updated

ലക്നോ| 2,500 രൂപക്ക് കൊവിഡ് നെഗറ്റീവ് റിപ്പോർട്ട് എന്ന പ്രചാരണം നടത്തിയ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി. സർട്ടിഫിക്കറ്റ് കൊടുക്കുന്ന വിവരം വീഡിയോയിലൂടെ പ്രചരിപ്പിച്ച ആശുപത്രി ജീവനക്കാരനെതിരെ കേസ് എടുക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തതായി മീററ്റ് ഡി എം ഒ രാജ് കുമാർ പറഞ്ഞു. വീഡിയോ പ്രചരിപ്പിച്ചയാൾ ഇതേ ആശുപത്രിയിലെ ജീവനക്കാരനാണ്.

ഉത്തർപ്രദേശിലെ മീററ്റിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലാണ് സംഭവം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ്  അധികാരികളുടെ ശ്രദ്ധയിൽപെട്ടത്. തുടർന്നായിരുന്നു നടപടി. ഇത്തരത്തിൽ ഒരു പ്രതിസന്ധി നേരിടുന്ന സമയത്ത് ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർ ആരായാലും അവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മീററ്റ് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു

---- facebook comment plugin here -----

Latest