Connect with us

National

ഗോവയിൽ മുനിസിപ്പൽ കൗൺസിലർ കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

പനജി| ഗോവയിൽ മുനിസിപ്പൽ കൗൺസിലർ കൊവിഡ് ബാധിച്ച് മരിച്ചു. മോർമുഗാവോ മുനിസിപ്പൽ കൗൺസിലിലെ കൗൺസിലറായ 72കാരനായ പാസ്‌കോൽ ഡിസൂസ ആണ് ഇന്ന് പുലർച്ചെ കൊവിഡ് ബാധിച്ച് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ മാസമാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് മർഗാവോ ആസ്ഥാനമായുള്ള ഇ എസ് ഐ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച ഇദ്ദേഹത്തിന്റെ നില വഷളാവുകയും മരണം സംഭവിച്ചതായും അധികൃതർ വ്യക്തമാക്കി.

മംഗൂർ ഹിൽ ഏരിയലിലെ ഒരു വാർഡിനെ പ്രതിനിധികരിച്ചാണ് ഇയാൾ ജോലി ചെയ്തിരുന്നത്. അവിടെ 200 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മേഖല കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇയാളുൾപ്പെടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. ശനായാഴ്ചവരെ ഇവിടെ 1684 കേസുകൾ റിപ്പോർട്ട് ചെയ്തു.